തിരുവനന്തപുരം: മാധ്യമങ്ങളുമായുള്ള മന്ത്രിമാരുടെ ഇടപെടലിന് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തെ കുറിച്ച് അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആന്റണി കമ്മീഷന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുന്നെന്നും ഇത് അവസാനിപ്പിക്കാന്‍ പൊതുമാനദണ്ഡം വേണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *