നഴ്സിനു നേരെ നഗരമധ്യത്തിൽ നഗ്നതാ പ്രദർശനം; കാഞ്ഞങ്ങാട് പഴക്കച്ചവടക്കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് (കാസർകോട്) ∙ നഗരമധ്യത്തിൽ യുവതിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  പൂടംകല്ല് കൊല്ലറംകോടിലെ എ.അർഷാദാണ് (31)  പിടിയിലായത്. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് നഗരത്തിൽ ബസിറങ്ങി ആശുപത്രിയിലേക്കു നടന്നുപോകുകയായിരുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെയാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്.

വാഹനത്തിൽ പഴക്കച്ചവടം നടത്തുന്ന പ്രതി സംഭവശേഷം ഉടൻ സ്ഥലംവിടുകയും ചെയ്തു.  യുവതി വണ്ടിനമ്പർ സഹിതം പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നഗരത്തിലെ മറ്റൊരു ഭാഗത്തുനിന്ന് അർഷാദിനെ പിടികൂടി. സ്കൂൾ വിദ്യാർഥിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയതിന് മുൻപ് ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഇയാൾ ജാമ്യത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *