പാലക്കാട്: അട്ടപ്പാടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്പാറ ഊരിലെ വീരമ്മയ്ക്കാണ് കാലിൽ വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയെ ഭർത്താവ് ശെൽവനാണ് ആക്രമിച്ചത്.

കഴിഞ്ഞദിവസം രാത്രി 11 മണിക്കാണ് സംഭവം.  ഭർത്താവ് ശെൽവൻ ആയുധം ഉപയോഗിച്ച് വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ വീരമ്മയുടെ കാൽ അറ്റുതൂങ്ങിയ നിലയിലാണ്. ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൂടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബ പ്രശ്നം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

​ഗുരുതരമായി പരിക്കേറ്റ വീരമ്മയെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *