റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലെ മാവോയിസ്റ്റ് വിരുദ്ധസേനക്ക് നേരെയുണ്ടായ കുഴിബോംബ് ആക്രമണത്തില്‍ ആറു ജവാന്മാര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗര്‍വ ജില്ലയിലെ ചിങ്കോ ഏരിയിലാണ് സംഭവം നടന്നത്. മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്ക് പോകവെയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തിന് പിന്നാലെ സേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ സുരക്ഷാസേനയെ അയച്ചിട്ടുണ്ടെന്ന് പലാമു റേഞ്ച് ഡി.ജി.പി വിപുല്‍ ശുക്ല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *