ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സൈലം ലേണിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദരം

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എ പ്ലസ്, എ വണ്‍  ലഭിച്ച പതിനായിരത്തിലധികം  വിദ്യാര്‍ഥികള്‍ക്ക് സൈലം ലേണിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദരം. ഉന്നത വിജയം നേടിയ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളിനുള്ള പുരസ്കാരം മുന്‍ എം.എല്‍.എ  എ പ്രദീപ് കുമാര്‍ സമ്മാനിച്ചു.   ശില്‍പം, പ്രശസ്തി പത്രം, മെഡല്‍, സ്കോളര്‍ഷിപ്പ് വൗച്ചര്‍ എന്നിവയാണ് സൈലം എക്സലന്‍സ് അവാര്‍ഡില്‍ നല്‍കിയത്.ചടങ്ങില്‍ ഡോ.എ.കെ  അബ്ദുള്‍ ഹക്കീം ,സൈലം സി.ഇ.ഒ ഡോ. എസ്.അനന്തു, ഡയറക്ടര്‍മാരായ വി.പി പ്രവീണ്‍,ലിജീഷ് കുമാര്‍, വിനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *