കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി മറ്റിവച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് വിധി പറയാനായി കോടതി ജൂലൈ 11 ലേക്ക് മാറ്റിയത്.

അതേസമയം, പ്രതിചേര്‍ത്തതിനെതിരെ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളി. ഇരുവരും കേസില്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജികള്‍ തള്ളിയത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ താന്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നായിരുന്നു സുനി മൊഴി നല്‍കിയത്. തുടര്‍ന്ന് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്‌തെങ്കിലും മൊബൈല്‍ കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *