കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജിവച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

സംഘടനാ ഭാരവാഹികള്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ രാജിയും എന്നാണ് വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *