പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റില്‍

കാസർഗോഡ്: എംഡിഎംഎ നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ്‌ കുഞ്ഞിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തൈസീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്. മുളിയാർ പഞ്ചായത്ത് (പൊവ്വൽ) രണ്ടാംവാർഡിൽനിന്നുള്ള അംഗമാണ് പ്രതി . മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വൽ കോട്ടയ്‌ക്കു സമീപത്തെ തൈസീറിന് (29) എതിരെയും കേസെടുത്തിരുന്നു. മെയ് 20 ശനിയാഴ്ച വൈകിട്ടാണ് പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പം ആദൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.മെയ്‌ 21നാണ് ആദൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഒന്നാം പ്രതി മുഹമ്മദ് കുഞ്ഞി മുസ്‌ലിം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്. രണ്ടാം പ്രതി തൈസീർ മുസ്‌ലിം ലീഗ് സജീവ് പ്രവർത്തകനാണ്. എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത്‌ സംബന്ധിച്ച്‌ രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന്‌ നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ച പോലീസ് ഏതാണ് ദിവസങ്ങൾക്കകം തൈസീറിനെ പിടികൂട്ടുകയായിരുന്നു.മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട് .ഇതേപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *