വിവാദങ്ങളുടെ മുനയൊടിച്ച്‌ ദിലീപിന്‍റെ നീക്കം;നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകില്ല

കൊച്ചി: ത​​​​ന്‍റെ നിരപരാധിത്വം തെളിയുന്നത് ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ തുറന്നറിയിച്ച്‌ നടന്‍ ദിലീപ്. താര സംഘടനയായ അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബോഡി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ തിരിച്ച്‌ എടുക്കുന്നതില്‍ വലിയ തിടുക്കമാണ് കാട്ടിയത്. എന്നാല്‍ ഇതിനെതിരെ നടിമാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്ലാണ് വിവാദങ്ങളുടെ മുനയൊടിച്ച്‌ ദിലീപിന്‍റെ നീക്കം. അമ്മയിലേക്ക് താനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദിലീപ് ഭാരവാഹികള്‍ക്ക് കത്തയച്ചിരിക്കുകയാണ്.അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു എന്നും കത്തിൽ എഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *