മുംബൈ: മുംബൈയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണു. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, മറ്റൊരു സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് മരിച്ചത്. ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. യുപി സര്‍ക്കാരിന്റേതാണ് വിമാനം എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു. 2014ല്‍ സര്‍ക്കാര്‍ യുവൈ ഏവിയേഷന് വിമാനം കൈമാറിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *