അബുജ: നൈജീരിയയിലെ ലാഗോസില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്. ലാഗോസ്ബഡാന്‍ പാതയില്‍ ഒരു കാറുമായി കൂട്ടിയിടിച്ച ശേഷം ടാങ്കറിന് തീപിടിക്കുകയായിരുന്നു. തിരക്കേറിയ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന അറുപതോളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *