മോഹന്‍ലാലിന്റെ വീട്ടിനു മുന്‍പില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മാര്‍ച്ച്

കൊച്ചി: അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സ് പ്രര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. കൊച്ചിയിലെ വീടിന്റെ ഗേറ്റിന് മുമ്പില്‍ റീത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്നു രാജിവച്ച നടിമാരെ പിന്തുണച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുമ്പ് ആരോപണ വിധേയനായ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *