വടകര: 30000 ചതുരശ്ര അടിയില്‍ അഞ്ച് നിലകളിലായി ഒരുക്കിയിരിക്കുന്ന വടകര റോയല്‍ വെഡ്ഡിംഗ്‌സിന്റെ ഉദ്ഘാടനം നാളെ നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. ഇതോടൊപ്പം 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ റോയല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉദ്ഘാടനം പാണക്കാട് സയിദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വിവാഹ വസ്ത്രങ്ങള്‍ക്ക് മാത്രമായി 6000 സ്‌ക്വയര്‍ഫീറ്റിലുള്ള ബ്രൈഡ്‌സ് വേള്‍ഡ് സെക്ഷന്‍ റോയലിന്റെ മുഖ്യ ആകര്‍ഷണമാണ്. ബുട്ടിക്ക് ഡിസൈനര്‍ വെയറുകള്‍, റണ്ണിംഗ് മെറ്റിരിയലുകള്‍, സാരീസ്, ലേഡീസ് ടീനേജ്, പര്‍ദ, കിഡ്‌സ് വെയറുകള്‍, ജെന്റ്‌സ് വെയറുകള്‍ എന്നിവയ്ക്ക് പുറമെ ഫൂട്ട്വെയര്‍, ഫാന്‍സി, ടോയ്‌സ്, ഇറ്റാലിയന്‍ സില്‍വര്‍ തുടങ്ങിയവയുടെ വിപുലമായ കളക്ഷനുകളും ലഭ്യമായിരിക്കും. ബ്യൂട്ടി പാര്‍ലര്‍, കിഡ്‌സ് കോര്‍ണര്‍, വിശാലമായ പാര്‍ക്കിംഗ് തുടങ്ങിയവയും പ്രത്യേകതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *