കൊച്ചി ജോസ് ജംക്‌‌ഷനില്‍ തമിഴ്നാട് സ്വദേശിയെ കുത്തിക്കൊന്നു; പ്രതി കീഴടങ്ങിl

കൊച്ചി: കൊച്ചി നഗരത്തിൽ ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷത്തിനിടെ തമിഴ്നാട് സ്വദേശിയെ കുത്തിക്കൊന്നു. എറണാകുളം ജോസ് ജംക്‌‌ഷന് സമീപമാണ് തമിഴ്നാട് സ്വദേശി സാബു കൊല്ലപ്പെട്ടത്.

തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. സാബുവിനെ കുത്തിയ ഫോർട്ടുകൊച്ചി സ്വദേശി റോബിൻ പൊലീസിൽ കീഴടങ്ങി. നോർത്ത് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ സെൻട്രൽ പൊലീസിന് കൈമാറി. പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്നാണ് വിവരം.ഇയാൾ മട്ടാഞ്ചേരി സ്വദേശിയാണ്. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *