സീറ്റിൽ വിളിച്ചിരുത്തി യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

തിരുവനന്തപുരം: യാത്രക്കാരിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കെഎസ്ആർടിസി കണ്ടക്ടർ‌ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് ആലുവയിൽ പിടിയിലായത്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമമെന്നാണ്  സ്ത്രീയുടെ പരാതി.

Women sexually assaulted in KSRTC Swift bus Conductor arrested

തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു ബസ്. 49 കാരിയായ സ്ത്രീയെയാണ് കണ്ടക്ടര്‍ ഉപദ്രവിച്ചത്. കഴക്കൂട്ടത്ത് നിന്നാണ് ഇവര്‍ ബസില്‍ കയറിയത്. ആലുവയിലേക്കാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. അതിനിടെ ഒരു സീറ്റിലിരുന്ന സ്ത്രീയോട് അത് റിസര്‍വ് ചെയ്ത സീറ്റാണെന്നും കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കാന്‍ പറയുകയുമായിരുന്നു.

കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യാത്ര ചെയ്യുന്നതിനിടെ സമീപത്ത് വന്നിരുന്ന കണ്ടക്ടര്‍ സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ത്രീ ബസില്‍ വച്ച് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ബസ് ആലുവയില്‍ എത്തിയപ്പോള്‍ പൊലീസ് കണ്ടക്ടറെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *