മൂന്ന് ജില്ലകളില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കുമടക്കമാണ് അവധി. മഴക്കെടുതി നേരിടുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

https://calicutinfopages.com/add-listing/

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *