മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോര്‍ട്ടില്‍ മക്കളുടെയും ഭര്‍ത്താവിന്റെയും മുന്നില്‍ വെച്ച് യുവതിക്ക് ദാരുണാന്ത്യം. കടലിലെ പാറക്കെട്ടിൽ ഭര്‍ത്താവിനൊപ്പം ഇരുന്ന് വീഡിയോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് യുവതി മരിച്ചത്. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാര്‍ ആണ് മരിച്ചത്.
ജ്യോതിയുടെ മക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഈ മാസം ഒമ്പതിനായിരുന്നു അപകടം. തിരയടിച്ച് നിലതെറ്റി ജ്യോതി വീഴുമ്പോള്‍ മക്കള്‍ അലറിവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ഭാര്‍ത്താവ് മുകേഷിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

