മണ്ണിടിച്ചില്‍: സൈനിക വാഹനത്തിന് മുകളില്‍ പാറവീണ് അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഇറ്റാനഗര്‍: ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് സൈനിക വാഹനത്തിന് മുകളില്‍ പാറ വീണ് അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 6 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അപകടം.

ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു അപകടം. 20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *