തിരുവനന്തപുരം: ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ സിപിഎം. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് തെറ്റാണ്. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും മോഹന്‍ലാലിനെതിരായ ആക്രമണം അപലപനീയമാണെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സി.പി.എം പ്രസ്താവന അമ്മയിലെ തീരുമാനത്തില്‍ പങ്കാളികളായവര്‍ക്കുള്ള മറുപടിയാണെന്ന് കോടിയേരി പറഞ്ഞു. അമ്മയിലെ ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ല. അയതിനാല്‍ അവരോട് വിശദീകരണം ചോദിക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *