ന്യുഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ ഓഗസ്റ്റ് 27 ന് ഹാജരാകണമെന്ന് സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ നിര്‍ദേശം. ഹാജരാകാത്ത പക്ഷം മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുമെന്നും 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടിയമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കി.

വിവിധ ബാങ്കുകളില്‍ നിന്നും കോടികണക്കിന് രൂപ വായ്പ തട്ടിപ്പ് നടത്തിയ കേസ് വന്നതോടെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. ലണ്ടനില്‍ സുരക്ഷിതനായി കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള നടപടിയും ഇന്ത്യ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *