5 വയസുകാരി ചാന്ദ്നി കൊല്ലപ്പെട്ടു; തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം  കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചുവയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കാണാതായി 22 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്ത് നിന്നാണ് ചാന്ദ്നിയുടെ മൃതദേഹം ലഭിച്ചത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ജനശ്രദ്ധയെത്താത്ത സ്ഥലത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെ ആലുവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാക്ക് കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറൽ എസ്. പി വിവേക് കുമാർ. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി മൊഴി നൽകിയത് അന്വേഷണത്തിന്റെ വഴി തെറ്റിക്കാനാണെന്നും പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *