ചാലക്കുടി: വീടിന്റെ ഓടുകള്‍ക്കിടയില്‍ ഉടുമ്പിന്‍കൂട്ടം. വീട്ടുകാര്‍ ഭീതിയില്‍. മാരാംകോട് വടാശേരി ജെയിംസിന്റെ വീടിന്റെ സൈഡില്‍ പതിച്ച ഷോ ഓടുകള്‍ക്കിടയിലാണ് ഉടുന്പിന്‍കൂട്ടം താവളമടിച്ചിരിക്കുന്നത്. ഉടന്പുകള്‍ വീടിന്റെ മുകളിലും പരിസരത്തും ഓടിനടക്കുകയാണ്. 10ഓളം ഉടുന്പിന്‍ കുഞ്ഞുങ്ങളാണ് വീട്ടില്‍ വിഹരിക്കുന്നത്.

ഓടുകള്‍ക്കിടയില്‍നിന്നും തലയിട്ട് എപ്പോഴും പുറത്തേക്ക് നോക്കിനില്ക്കുന്ന ഉടുന്പുകളെ കാണാം. വീടിനകത്തേക്ക് കയറുമോയെന്ന ഭയത്തിലാണ് വീട്ടുകാര്‍. തള്ള ഉടുന്പ് ഈ പരിസരത്തുതന്നെ ഉണ്ടാകുമെന്നാണ് നിഗമനം. മലയോരപ്രദേശമായ മാരാംകോട് വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത് പതിവായിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *