മൂത്രമൊഴിക്കാൻ ജീപ്പിൽ നിന്നു പുറത്തിറക്കിയ മോഷണക്കേസ് പ്രതി പോലീസിനെ ആക്രമിച്ചു കടന്നു

തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ചു കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പൊലീസിനെ ആക്രമിച്ചു കസ്റ്റഡിയിൽ നിന്നു ചാടിപ്പോയി. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകൻ (33) ആണ് കടന്നുകളഞ്ഞത്.

മറയൂർ കോട്ടക്കുളത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചു കയറി കവർച്ച നടത്തിയത്. ഈ മാസം 12നായിരുന്നു മോഷണം.സംഭവത്തിൽ ഇയാളടക്കം നാല് പ്രതികളെ 18നു കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തെളിവെടുപ്പിനായി തെങ്കാശിയിൽ കൊണ്ടുപോയി തിരിച്ചു വരുന്ന വഴി ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ കടന്നു കളഞ്ഞത്.

രണ്ട് ജീപ്പുകളിലായാണ് പ്രതികളെ കൊണ്ടു പോയത്. തിരിച്ചു വരുന്ന വഴി ‍ഡിണ്ടി​ഗൽ- കൊടൈ റോഡ് ടോൾ ​ഗേറ്റിനു സമീപമെത്തിയപ്പോൾ ഇയാൾ മൂത്രമൊഴിക്കണമെന്നു പറഞ്ഞു പുറത്തിറങ്ങി ബാലമുരുകൻ കടന്നു കളയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *