ആൾതാമസമില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പ്രതി ജുനൈദ് കസ്റ്റഡിയില്‍

കോഴിക്കോട് : ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദാണ് പിടിയാലായത്. വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ കോളേജ്‌ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്‌. അതിനു ശേഷം കുണ്ടുതോട്ടിലെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ജുനൈസ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിയുടെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ പെൺകുട്ടിയെ ഒളിപ്പിച്ചിരുന്ന വീട്‌ കണ്ടെത്തിയത്‌. വീടിന്റെ പൂട്ട് തകർത്താണ്‌ തൊട്ടിൽപ്പാലം പൊലീസ്‌ വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *