ന്യൂഡല്‍ഹി: കെവി ചൗധരിയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര തലവനായിട്ടുള്ള ബെഞ്ചാണ് ഉത്തരവ് ശരിവെച്ചുകൊണ്ട് ഓര്‍ഡറിറക്കിയത്.

എന്‍ ജി ഒ സംഘടന നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷമണറുടെയും വിജിലന്‍സ് കമ്മീഷണറുടെയും നിയമന ഉത്തരവ് തടഞ്ഞ് വച്ചിരുന്നത്.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറായി തിരഞ്ഞെടുത്ത ചൗധരിയും, വിജിലന്‍സ് കമ്മീഷണറായി തിരഞ്ഞെടുത്ത ടി എം ഭാസിന്‍ എന്നിവര്‍ സത്യസന്ധത പുലര്‍ത്തുന്നവരല്ല എന്നു കാണിച്ചാണ് എന്‍ ജി ഒ ഇരുവരുടെയും നിയമനത്തിനെതിരെ പരാതി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *