ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഔദ്യോഗിക  ബഹുമതികളോടെ ശാന്തി കവാടത്തിൽ നടന്നു

തിരുവനന്തപുരം: സി പി എം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) ഇനി ഓർമ. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തി കവാടത്തിൽ സംസ്കരിച്ചു. എ കെ ജി സെന്ററിലും മാഞ്ഞാലിക്കുളം റോഡിലെ സി ഐ ടി യു ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. നിരവധി പേരാണ് ആനത്തലവട്ടം ആനന്ദന് ആദരാ‌‌ഞ്ജലികൾ അർപ്പിക്കാനായി എത്തിയത്.

ഇന്നലെ വൈകിട്ട് 5.10നായിരുന്നു അന്ത്യം. നിലവിൽ സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. അർബുദ ബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റിയിൽ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *