ആസ്‌ത്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ

ഇന്ത്യന്‍ ആക്രമണ വീര്യത്തിനു മുമ്പില്‍ ആസ്‌ത്രേലിയ വീണ്ടും അടിയറവ് പറഞ്ഞു. ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ ആറ് വിക്കറ്റിന്റെ ഗംഭീര വിജയം കൂടി ഇന്ത്യ നേടി. ആദ്യ ബാറ്റ് ചെയ്ത ആസ്‌ത്രേലിയയെ 199ല്‍ ചുരുക്കിക്കെട്ടിയ ഇന്ത്യ 52 പന്തുകള്‍ അവശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

തുടക്കത്തില്‍ തന്നെ മൂന്ന് പ്രമുഖര്‍ പൂജ്യത്തിന് പുറത്തായി പതറുകയായിരുന്ന ഇന്ത്യയെ തുടര്‍ന്ന് ഒത്തുചേര്‍ന്ന കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും കൂടി 165 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഏറ്റവും വലിയ നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 115 പന്തില്‍ 97ല്‍ എത്തി പുറത്താകാതെ നിന്ന രാഹുലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

india-win-by-six-wickets

Leave a Reply

Your email address will not be published. Required fields are marked *