25 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂരില്‍ 25 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുടിക്കല്‍ ഇരുമ്പു പാലത്തിന് ചേര്‍ന്നൊഴുകുന്ന തോടിന്റെ കരയില്‍ വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്.

തുണിയില്‍ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയില്‍ ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

the-childs-body-was-left-wrapped-in-a-cloth-at-perumbavoor

Leave a Reply

Your email address will not be published. Required fields are marked *