സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമെന്ന പേരില്‍ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആള്‍ദൈവമാണെന്ന പേരില്‍ ആളുകളെ കബളിപ്പിക്കുന്ന 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി കക്‌റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.

ആയിരക്കണക്കിന് ഫോളോവര്‍മാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരില്‍ ഉണ്ട്. ദ്വാരക നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ടു സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പറഞ്ഞു. ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

തങ്ങളുടെ ആഭരണം ഉള്‍പ്പെടെ വിറ്റാണ് സ്ത്രീകള്‍ ഇയാള്‍ക്ക് പണം നല്‍കിയത്. രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.വന്ധ്യത മുതല്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ വരെയുള്ള വിവിധ പ്രശ്‌നങ്ങളില്‍ താന്‍ പരിഹാരം കാണുമെന്നാണ് ഇയാള്‍ പ്രസംഗങ്ങളില്‍ വെളിപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *