വൻ ബഡ്ജറ്റിൽ സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ’ എത്തുന്നു

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ചിത്രത്തിലെത്തുന്നു.

സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ജെ എസ് കെ യിലെ ക്ലൈമാക്സ്‌ ഫൈറ്റ് സീനുകൾ നാഗർകോവിലിൽ അടുത്തിടെ ഷൂട്ട് ചെയ്തിരുന്നു. ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ്‌ ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *