സ്നാപ്പ് ചാറ്റിലൂടെ പരിചയം; പതിനാലുകാരിയെ  പീഡിപ്പിച്ച യുവാവ് പിടിയില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുകുന്നിലാണ് സംഭവം. പൂങ്കാവിലെ ഇസ്മയില്‍ എന്ന യുവാവാണ് അറസ്റ്റിലായത്. പഴയങ്ങാടി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ ആറ് മാസത്തിനിടെ നിരവധിയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ ഫോണിലാണ് കുട്ടി സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *