സേലം: തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ ഇഷ്ട പദ്ധതിയായ ചെന്നൈ-സേലം എട്ട് വരി പാതയായ എക്‌സ്പ്രസ് വേയ്‌ക്കെതിരെ കര്‍ഷക പ്രക്ഷോഭം. അതേ സമയം സ്ഥല സര്‍വേയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരില്‍ നിന്നും ശക്തമായ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുന്നുവെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഞായറാഴ്ച സര്‍വേയ്ക്കായി തിരുവണ്ണാമലൈയിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു കര്‍ഷക പുത്രി ആത്മഹത്യ ഭീഷണി മുഴക്കി. മൂര്‍ച്ചയേറിയ ആയുധം കഴുത്തിന് സമാന്തരമായി പിടിച്ച് യുവതി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. 17 വയസ് പ്രായമുണ്ട് യുവതിക്ക്. യുവതിയുടെ സഹോദരി ഉദ്യോഗസ്ഥര്‍ക്ക് നേരെ അലമുറയിട്ട് കരയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ ഉദ്യോഗസ്ഥര്‍ ഗത്യന്തരമില്ലാതെ മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *