അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തന്നെ തെറ്റുകാരിയാക്കിയെന്ന് നടി ഊര്‍മിള ഉണ്ണി. ഒരു കുന്നോളം നല്ല കാര്യങ്ങള്‍ ചെയ്താലും കുന്നിക്കുരുവോളം തെറ്റ് ചെയ്താല്‍ മതി ആള്‍ക്കാര്‍ക്ക് കുറ്റം കണ്ടുപിടിക്കാന്‍. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് എന്നെ കടന്നാക്രമിക്കുന്നതെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

എന്നെക്കുറിച്ച് ഇത്രയധികം വിമര്‍ശനങ്ങള്‍ കാണുമ്‌ബോള്‍ തോന്നാറുണ്ട് ഈ ആളുകള്‍ക്കൊന്നും വേറെ പണിയില്ലേ എന്ന്. മാനസികമായി എന്നെ അത് ബുദ്ധിമുട്ടിലാക്കി. ഞാന്‍ ഒരു സ്ത്രീ കൂടി അല്ലേ, ഒരു സെക്കന്‍ഡ് എങ്കിലും വേദനിക്കാതിരിക്കില്ലല്ലോ? ഊര്‍മിള ഉണ്ണി ചോദിക്കുന്നു.

മോഹന്‍ലാലിനെ കാര്യങ്ങള്‍ അറിയാതെ കുറ്റപ്പെടുത്തുന്നതു കാണുമ്‌ബോള്‍ കഷ്ടം തോന്നുന്നുണ്ട്. അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ഒരു വാക്കു വീഴണമെങ്കില്‍ തന്നെ രണ്ട് പ്രാവശ്യം ചോദിക്കണം. ഇത് അമ്മയെ മനപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമമാണെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *