ഇലക്ഷന്  നിൽക്കരുതെന്ന് മമ്മൂക്ക പറഞ്ഞു, കാരണം കേട്ടപ്പോൾ ഇതായിരുന്നു അദ്ദേഹത്തിന് നൽകിയ മറുപടി; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ ദിവസമാണ് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും തൃശൂർ തന്നാൽ എടുക്കും അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഷ്‌ട്രീയ ജീവിതവുമായി ബന്ധപ്പെട്ട് മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് ലഭിച്ച ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപിയിപ്പോൾ. തന്റെ പുതിയ ചിത്രമായ ‘ഗരുഡന്റെ’ പ്രമോഷനിടെയായിരുന്നു വെളിപ്പെടുത്തൽ. ഇലക്ഷന് നിൽക്കരുതെന്നാണ് മമ്മൂക്ക തന്നോട് പറഞ്ഞതെന്ന് സുരേഷ് ഗോപി പറയുന്നു.

‘ഇലക്ഷന് നിന്ന് ജയിച്ചാൽ പിന്നെ ജീവിക്കാൻ ഒക്കത്തില്ലെടാ. രാജ്യസഭാ എം പി ആയിരുന്നപ്പോൾ നിനക്കാ ബുദ്ധിമുട്ടില്ലായിരുന്നു. കാരണം ബാദ്ധ്യതയില്ലാ. ചെയ്യാമെങ്കിൽ ചെയ്താൽ മതി. എന്നാൽ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാൽ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കുമെന്ന് മമ്മൂക്ക പറഞ്ഞു. അതൊരു നിർവൃതിയാണ്. ഞാനത് ആസ്വദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന് നൽകിയ മറുപടി. എന്നാൽ പിന്നെ എന്തെങ്കിലുമാകട്ടെയെന്ന് പറഞ്ഞു.’- സുരേഷ് ഗോപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *