പൂനെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മാതാപിതാക്കള്‍ രംഗത്ത്. പൂനെ എം.ഐ.ടി സ്‌കൂള്‍ മാനേജ്‌മെന്‍ിന്റെ തീരുമാനങ്ങള്‍ക്കെതിരെയാണ് മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണമെന്നാണ് അധികൃതരുടെ ഉത്തരവില്‍ പറയുന്നത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിനുള്ള സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്.

വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *