സ്വകാര്യ ടെലികോം കമ്പനികളുടെ വരവോടെ മങ്ങലേറ്റ ബിഎസ്എന്‍എല്‍ വീണ്ടും പ്രൗഢി തിരിച്ചെടുക്കാന്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഒരു മാസത്തേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്എന്‍എല്‍ പുതിയൊരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാല്‍ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയില്‍. ഒപ്പം പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിന്റെ കൂടെ ലഭിക്കും.

വ്യക്തികള്‍ക്കും അതേപോലെ ചെറുകിട സ്ഥാപനങ്ങള്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാകും ഈ പ്ലാന്‍ എന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് മെമ്പര്‍ ആയ എന്‍.കെ മെഹ്ത പറയുന്നു. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, ഫ്രാഞ്ചെസികള്‍, റീറ്റെയ്ല്‍ ഷോപ്പുകള്‍ വഴിയെല്ലാം തന്നെ ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ചെയ്യാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *