കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ 3 പവന്റെ മാല കവര്‍ന്നു, സംഭവം തൃശൂരില്‍

തൃശൂര്‍: പെരിഞ്ഞനത്ത് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു. രാത്രി പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍ പ്രീജുവിന്റെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്.

ശോഭനയും പ്രീജുവിന്റെ മകനും ചേര്‍ന്ന് വീടിന്റെ ഗെയിറ്റ് അടക്കാന്‍ പോയ നേരത്താണ് പതുങ്ങി നിന്നിരുന്ന കള്ളന്‍ വീട്ടില്‍ കയറി പ്രീജുവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചത്. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ച് കള്ളന്‍ കടന്നു കളഞ്ഞു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *