തിരുവനന്തപുരം: തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കാല്ലം വെസ്റ്റ് ശാലോം നഗറില്‍ എഡ്മണ്ട് (52) ആണ് കാപ്പില്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്.

എഡ്മണ്ടിനോടൊപ്പം ബോട്ടില്‍ മത്സ്യബന്ധനത്തിന് ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍, നെല്‍സണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും എഡ്മണ്ടിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എഡ്മണ്ടിന്റെ മൃതദേഹം വര്‍ക്കല താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *