ബദാം പാൽ കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം..

പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ബദാം. ശരീരഭാരം കുറയ്ക്കല്‍, നല്ല അസ്ഥികളുടെ ആരോഗ്യം, മാനസികാവസ്ഥ മെച്ചപ്പെടുത്തുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്. അതുപോലെ
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം അടങ്ങിയ ഒന്നാണ് ബദാം മില്‍ക്ക്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

വിറ്റാമിന്‍ ഡിയും ധാരാളം അടങ്ങിയ ബദാം മില്‍ക്ക് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കൂടാതെ ഇതില്‍ കാര്‍ബോഹൈട്രേറ്റും തീരെയല്ല. പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ പറ്റിയതാണ് ബദാം മില്‍ക്ക്. ഇതില്‍ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്.

നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ബദാം മില്‍ക്ക് കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. മലബന്ധം തടയാനും ഇത് വളരെ നല്ലതാണ്. രോധപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഡയറ്റില്‍ പതിവായി ബദാം മില്‍ക്ക് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.വിറ്റാമിന്‍ ഇയുടെ കുറഞ്ഞവരും ബദാം മില്‍ക്ക് കുടിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തെയും തലമുടിയെയും മെച്ചപ്പെടുത്തും. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് ബദാം പാല്‍, ഇതിനാല്‍ ഇത് കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ സഹായിക്കും. വിശപ്പ് കുറയ്ക്കാനും ഇത് ഉപകരിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ബദാം മില്‍ക്ക് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് തടയും.

തയ്യാറാക്കുന്ന വിധം

ബദാം കുറച്ചെടുത്ത് രാത്രി കുതിര്‍ക്കാന്‍ വെയ്ക്കുക. പിറ്റേന്ന് തൊലി കളഞ്ഞശേഷം ഇത് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കണം. മധുരത്തിനായി ഈന്തപ്പഴം ചേര്‍ക്കുന്നത് നല്ലതാണ്.

This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information.

Leave a Reply

Your email address will not be published. Required fields are marked *