ന്യൂഡല്‍ഹി: പതിനൊന്നാമത് ഏഷ്യന്‍ മെഷിന്‍ ടൂള്‍സ് എക്‌സിബിഷന്‍ ഡല്‍ഹി പ്രഗതി മൈതാനത്ത് ജൂലൈ 6 മുതല്‍ 9 വരെ നടക്കും. ഇന്റര്‍ടൂള്‍, ക്യൂ മെറ്റ്, ഓട്ടോമേഷന്‍, റോബോട്ടിക്‌സ് എന്നിവയായിരിക്കും എക്‌സിബിഷനിലെ പ്രധാന ആകര്‍ഷണങ്ങള്‍. ചൈന, തായ് വാന്‍, എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങളും പ്രദര്‍ശനത്തില്‍ സാന്നിധ്യമറിയിക്കും.

രാജീവ് ചന്ദ്രശേഖര്‍ എം പി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എസ്‌ഐസി) ചെയര്‍മാന്‍ രവീന്ദ്രനാഥ് മുഖ്യ അതിഥിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *