ഹോഷാംഗാബാദ്: മധ്യപ്രദേശിലെ ഹോഷാംഗാബാദില്‍ പമ്പ് ജീവനക്കാരന് നേരെ ഉടമയുടെ ക്രൂരമര്‍ദ്ദനം. ജോലിക്ക് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരനെ മര്‍ദ്ദിച്ചത്. പമ്പ് ഉടമയും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് ജീവനക്കാരനെ തൂണില്‍ കെട്ടിയിട്ട് ചാട്ട ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്.

അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് തനിക്ക് ആറ് ദിവസം ജോലിക്ക് എത്താന്‍ സാധിച്ചില്ലെന്നും അതിനു ശേഷം ഉടമ തന്നെ പമ്പിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നെന്നും ജീവനക്കാരന്‍ പറഞ്ഞു. ഇയാളുടെ പരാതിയില്‍ പമ്പ് ഉടമയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *