കൊല്ലം: പരവൂരിൽ മകൻ അച്ഛനെ തീ കൊളുത്തി കൊന്നു. പരവൂർ കോട്ടപ്പുറം കല്ലും പറത്ത് വീട്ടിൽ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ മകൻ അനിൽ കുമാർ ശ്രീനിവാസനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

പിതാവിനെ കൊലപ്പെടുത്തിയ ശേഷം അനിൽകുമാർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അനിൽ കുമാർ തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. അനിൽ കുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *