പണികൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ചു: കോൺട്രാക്ടർ പിടിയിൽ

കൊച്ചി: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി അറസ്റ്റിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിനിനെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴിൽ ജോലിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് ഇയാൾ മർദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്‍റെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു തൊഴിലാളിയെ ഇയാൾ ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *