ആന്ധ്രാപ്രദേശ്: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയോട് രാഹുല്‍ ഗാന്ധിയെ ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന അഭിപ്രായം പങ്കുവെച്ച് തെലുങ്കുദേശം പാര്‍ട്ടി എംപി ജെ.സി. ദിവാകര്‍ റെഡ്ഡി. രാഹുല്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്നാണ് ദിവാകര്‍ റെഡ്ഡി പറയുന്നത്.

ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരില്‍ നിന്നും രാഹുലിന് പിന്തുണ ആവശ്യമാണെന്നും അതിന് അദ്ദേഹം ബ്രാഹ്മണ യുവതിയെ വിവാഹം കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍, രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബ്രാഹ്മണരുടെ പിന്തുണ ആവശ്യമാണെന്നും അതിന് നല്ലൊരു ബ്രാഹ്മണ സ്ത്രീയെ വിവാഹം ചെയ്യണമെന്നും താന്‍ സോണിയ ഗാന്ധിയോട് നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ അവര്‍ അത് ശ്രദ്ധിച്ചില്ലെന്നും, ‘റെഡ്ഡി പറഞ്ഞു.

അനന്തപുര്‍ പാര്‍ലമെന്ററി സീറ്റില്‍ നിന്ന് വിജയിച്ച റെഡ്ഡി, കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ ആറു തവണ എം.എല്‍.എ.യായിരുന്നെങ്കിലും പിന്നീട് 2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ടിഡിപിയില്‍ ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *