വയനാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം; കുട്ടികൾക്കടക്കം പരിക്ക്

വയനാട്‌ കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‌ നേരെ കാട്ടാനയുടെ ആക്രമണം. ശബരിമല ദർശനം കഴിഞ്ഞ്‌ മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു ആക്രമണം.

കല്ലൂർ 67ൽ വെച്ച് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു. ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *