ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനോട് പക; യുവാവിനെ മർദ്ദിച്ചുകൊന്ന കേസിൽ കോഴിക്കോട്ട് നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: കോടഞ്ചേരിയിൽ യുവാവിനെ മർദ്ദിച്ച് കൊന്ന കേസിൽ നാലു പേർ അറസ്റ്റിൽ. നൂറാംതോട് സ്വദേശി നിതിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിതിന്റെ സുഹൃത്തിന്റെ ഭർത്താവും കൂട്ടാളികളും അറസ്റ്റിലായത്. മുഖ്യപ്രതി അഭിജിത്ത്, തിരുവമ്പാടി സ്വദേശി അഫ്‌സൽ, മുക്കം സ്വദേശി റാഫി എന്നിവരും ഒരു പതിനേഴ് വയസുകാരനുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് മണ്ണഞ്ചിറയിൽ അഴുകി തുടങ്ങിയ നിലയിൽ നിതിന്റെ മൃതദേഹം കണ്ടെത്തുന്നത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിന് സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ ഇതിൽ പ്രകോപിതനായ അഭിജിത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്ന് നിതിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയതോടെ അഭിജിത്ത് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് കോളേജ് വിദ്യാർത്ഥിയായ നിതിനെ കാണാതാവുന്നത്. ബന്ധുക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *