രാഹുൽ രവി ഒളിവിൽ?; നടനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

സീരിയൽ താരം രാഹുൽ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസ്. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയെത്തുടർന്നാണിത്. രാഹുൽ ഒളിവിലാണെന്നാണ് പൊലീസിൽ നിന്നുള്ള റിപ്പോർട്ടുകൾ‍. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ലക്ഷ്മി നൽകിയ പരാതി. ഇതടക്കമുള്ള വിവരങ്ങൾ ചെന്നൈ പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്.

രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപ്പാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി 2023 ഏപ്രിൽ 26 ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം അവിടെയെത്തിയപ്പോൾ രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെന്നും ലക്ഷ്മിയെ രാഹുൽ മർദിക്കാറുണ്ടെന്നും എഫ്ഐ‌ആറിൽ പറയുന്നു

ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിന്റെ ആരോപണം തള്ളിയ മദ്രാസ് ഹൈക്കോടതി, നവംബർ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *