ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാവിലെ മൂന്നരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പിന്നീട് അര മണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു.

ദേവസ്വം ബോര്‍ഡിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പി.എം. ഗോപിനാഥ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വെള്ളിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശേഷം കാറിലായിരുന്നു രാജ്‌നാഥ് സിങ് ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. എട്ടരയോടെ അദ്ദേഹം മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *