നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യ പ്രതികള്‍ പിടിയില്‍

ചെന്നൈ: നടി ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ മുഖ്യ പ്രതികളെ പിടികൂടി. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പ്രതികള്‍ കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ചെന്നൈ ക്രൈംബ്രാഞ്ച് സംഘത്തെ പിടികൂടുന്നത്.  പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നാണ് ഗൗതമി പരാതി നല്‍കിയത്.

അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് 25 കോടിയോളം രൂപയുടെ സ്വത്ത് മാറ്റിയെന്നും ഗൗതമിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 5.96 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തുവെന്നുമാണ് പരാതി.

നവംബര്‍ 11ന് ഗൗതമിയുടെ പരാതിയില്‍ ആറു പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. 46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് പറഞ്ഞ് അഴകപ്പനും തന്നെ സമീപിച്ചിരുന്നു.

[masterslider id=”6″]

അവര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെങ്കിലും വ്യാജ രേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന് ഗൗതമി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *