ബി.ജെ.പി. സ്‌നേഹ യാത്രയ്ക്ക് തുടക്കം

കോഴിക്കോട് : ക്രിസ്തുമസ് ആശംസയുമായി ബി.ജെ.പി. സ്‌നേഹ യാത്രയ്ക്ക് തുടക്കമായി. പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ പൂര്‍ണ്ണിമ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ Dr. സില്‍വി ആന്റണി, ഹൈസ്‌ക്കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ മിന്‍ഷ എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സെലിന്‍ എന്നീവരെ  സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് ആശംസ സന്ദേശം കൈമാറി.

ജില്ലാ ജനറല്‍ സിക്രട്ടറി ഇ പ്രശാന്ത് കുമാര്‍ , മേഖല സിക്രട്ടറി അജയ് കെ നെല്ലിക്കോട്, നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ ഷൈബു, ജനറല്‍ സിക്രട്ടറി പ്രവീണ്‍ തളിയില്‍ , വൈസ് പ്രസിഡണ്ട് ജഗനാഥന്‍ , ഒ.ബി.സി. മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ പി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍   പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *